Skip to main content
തിരവനന്തപുരം

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. തിങ്കളാഴ്ച രാവിലെ മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍  കരികൊടിയും പ്രതിഷേധ പ്രകടനവുമായി എത്തി.

 

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അതേ സമയം റെയില്‍വേ സ്റ്റേഷന് പുറത്തെത്തിയ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

Tags