രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് നടന് രജനീകാന്ത്. കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ രാഷ്ട്രീയത്തില്‍ പുതിയ ആളല്ല. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. ആ വിജയമുറപ്പാക്കാന്‍ പ്രവര്‍ത്തികണമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞു.
തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്പര്യം മാധ്യമങ്ങള്‍ക്കാണെന്നും രാഷ്ട്രീയ വിജയത്തിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനി പറഞ്ഞു. യുദ്ധം വരുമ്പോള്‍ നമുക്കതിനെ ഒരുമിച്ച് നേരിടാമെന്നാണ് മെയ് മാസത്തില്‍ രജനി ആരാധകരോട് പറഞ്ഞിരുന്നു.
ഡിസംബര്‍ 31 വരെയാണ് ആരാധക സംഗമം നടക്കുന്നത്. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.ഈ വര്‍ഷം രണ്ടാം തവണയാണ് രജനി ആരാധകരെ കാണുന്നത്.
ആര്‍കെ നഗറിലെ ടി.ടി.വി ദിനകരന്റെ വന്‍ വിജയം തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുന്നതിനിടയിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തതവരുത്തി രജനീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.
മുന്‍പ് നടന് കമലഹാസനും രാഷ്ട്രീയത്തിലിങ്ങുമെന്ന സൂചന നല്‍കിയിരുന്നു.