kozhikode
ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച ആഡംബര കാറിനെ ചൊല്ലി വീണ്ടും വിവാദം. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ നികുതി വെട്ടിച്ച് സ്വന്തമാക്കിയതാണെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കൊടുവള്ളി ആര്‍.ടി.ഒ നോട്ടീസ് അയച്ചു.
ഏഴു ദിവസത്തിനുള്ളില്‍ കാറിന്റെ രേഖകളുമായി ഹാജരാകാനാണ് കാരാട്ട് ഫൈസലിന് ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊടുവള്ളി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പരാതിയിന്മേലാണ് നടപടി. ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയില്‍ സ്വീകരണം നല്‍കിയപ്പോഴാണ് കോടിയേരി കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ കാറില്‍ സഞ്ചരിച്ചത്.