Hyderabad
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പദ്ധതി ആന്ധ്രാപ്രദേശില്‍ വരുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ബുധനാഴ്ച ഒപ്പുവച്ചു.
അമരാവതി മുതല്‍ വിജയവാഡ വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി സ്ഥാപിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് വരുന്നതു വഴി ഈ 35 കിലോമീറ്റര്‍ ദൂരം വെറും അഞ്ച് മിനിട്ടുകൊണ്ട് താണ്ടാന്‍ കഴിയും. ഇതു സംബന്ധിച്ച സാദ്ധ്യതാപഠനം അടുത്തമാസം ആരംഭിക്കും.
ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഗതാഗതം സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ഒരു മണിക്കൂറില്‍ യാത്രക്കാരുമായി ആയിരം കിലോമീററര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാത്തിന്റെ പ്രത്യേകത.
വമ്പന്‍ ഹൈവേകള്‍ക്കു പകരം കേരളത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തേക്കുറിച്ച് ചിന്തിക്കാം
http://lifeglint.com/content/locusglint/1707242/hyperloop_elon_musk_sol…