Skip to main content
Thiruvananthapuram

M Vincent M L A

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ് (കോണ്‍ഗ്രസ്സ്‌) അറസ്റ്റില്‍. നാലു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. എം.എല്‍.എ ഹോസ്റ്റലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അതിനു ശേഷം പോലീസ് ക്ലബ്ബിലേക്കെത്താന്‍ എം.എല്‍.എയോട് ആവശ്യപ്പട്ടു .സ്വന്തം വാഹനത്തില്‍ അവിടെ എത്തിയ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ വിന്‍സെന്റിനെ പോലീസ് ആസ്ഥാനത്തേക്ക് എത്തിച്ചു.

 

പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു , ഇത് എം.എല്‍.എയുടെ നിരന്തര ശല്യം മൂലമാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ പോലീസ് നല്‍കിയ മൊഴിയില്‍ എം.എല്‍.എ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്. വീട്ടമ്മ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

 

പരാതിയില്‍ വീട്ടമ്മ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് എം.എല്‍.എ യുടെ മൊഴി എടുക്കാന്‍ പോലീസ് സ്പീക്കറുടെ അനുമതിതേടിയതും, ഇന്ന് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുത്തതും. മാത്രമല്ല ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലൂടെ,900 തവണയോളം എം.എല്‍.എ വീട്ടമ്മയെ വിളിച്ചതായി പോലീസ് കണ്ടെത്തി. ഇതും
അറസ്റ്റില്‍ നിര്‍ണ്ണായകമായി.