തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീമിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സലീമും സരിതയും തമ്മില്‍ ബന്ധമുണ്ടെന്ന എ.ഡി.ജി.പി ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ എ.ഡി.ജി.പി മോഹനചന്ദ്രന്‍ കേസിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അതേസമയം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് സരിതയെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. സരിത അരസ്റ്റിലായതിനു ശേഷമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.