Skip to main content

മുതിര്‍ന്ന ചലച്ചിത്ര നടന്‍ ഓം പുരി അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 66 വയസായിരുന്നു.

 

നിരൂപക പ്രശംസ നേടിയ ഒട്ടേറെ കഥാപാത്രങ്ങളെ തിരശീലയില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഓം പുരി വിട വാങ്ങുന്നത്. 1976-ല്‍ മറാത്തി ചിത്രമായ ഘാഷിറാം കോട്വാളിലൂടെ ആരംഭിച്ച ചലച്ചിത്ര അഭിനയ ജീവിതത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്ക് പുറമെ ബ്രിട്ടിഷ്, പാകിസ്താന്‍, അമേരിക്കന്‍ ചിത്രങ്ങളിലും ഓം പുരി വേഷമിട്ടു.

 

1950 ഒക്ടോബര്‍ 18-ന് ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓം പുരി ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പുണെയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലും വിദ്യാര്‍ഥിയായിരുന്നു. 1982-ല്‍ ആരോഹണ്‍, 1983-ല്‍ അര്‍ദ്ധ സത്യ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. രാഷ്ട്രം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.