വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ തെരുവു നായ്ക്കളുടെ കടിയേറ്റ വൃദ്ധൻ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഘവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം.
ഇന്നു പുലർച്ചെ 4.30 നായിരുന്നു സംഭവം. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ശേഷം സ്ഥിതി വഷളാവുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ തിരുവനന്തപുരത്ത് സ്ത്രീ മരിച്ചിരുന്നു.