പൂന
മഹാരാഷ്ട്രയിലെ പൂന ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 150-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. അംബെഗാവ് താലൂക്കില്‍ കനത്ത മഴയെ തുടര്‍ന്ന്‍ ഒരു കുന്നിന്‍ചെരുവിലാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ മണ്ണിടിച്ചല്‍ ഉണ്ടായത്. ഏകദേശം 40 വീടുകള്‍ നിവാസികള്‍ ഉള്‍പ്പെടെ മണ്ണിനടിയിലാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ നാല് ദിവസമായി തുടരുന്ന കനത്ത മഴ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ തലേഗാവ് ക്യാമ്പില്‍ നിന്ന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി. എത്ര പേര്‍ മരിച്ചു എന്ന് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്ന്‍ ജില്ലാ കളക്ടര്‍ സൗരവ് റാവു അറിയിച്ചു.
ഉച്ചയോടെ രണ്ട് പേരെ സുരക്ഷിതമായി മണ്ണിനടിയില്‍ നിന്ന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.