Skip to main content
സാവോപോളോ

 

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനി- അര്‍ജന്റീന പോരാട്ടം. സെമിയില്‍ നെതര്‍ലന്‍ഡിനെ 4- 2-ന് തോല്‍പ്പിച്ചാണ് 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്. 120 മിനിറ്റ് നീണ്ട രണ്ടാം സെമിയില്‍ ഇരുപക്ഷത്തിനും ഗോളടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ഹോളണ്ടിന്റെ രണ്ട് രണ്ടു കിക്കുകള്‍ തടഞ്ഞ അര്‍ജന്റീനയുടെ ഗോളി റൊമേരോ ടീമിന് ആവേശം പകര്‍ന്നു. ആര്യന്‍ റോബനും കൂറ്റിനും മാത്രമാണ് അര്‍ജന്റീനയുടെ വല ചലിപ്പിക്കാന്‍ കഴിഞ്ഞത്. മറുവശത്താകട്ടെ ലയണ മെസ്സി, എസ്‌ക്വെല്‍ ഗരായ്, സെര്‍ജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു.

 

ജൂലൈ 13-ന് പുലര്‍ച്ചെ 12.30-ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ നേരിടും. ഞായറാഴ്ച മാറക്കാനയിലാണ് അര്‍ജന്റീന ജര്‍മനി കലാശപ്പോരാട്ടം നടക്കുന്നത്.