Skip to main content

 

ശരിഅത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. ശരിഅത്ത് കോടതികൾ പുറപ്പെടുവിക്കുന്ന ഫത്‌വ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെങ്കിൽ അംഗീകരിക്കാൻ മുസ്ളീങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന്‍ ചീഫ് ജസ്റ്റീസ് ആർ.എം ലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മ ബലാത്സംഗം ചെയ്യപ്പെട്ട കേസിലെ ഫത്‌വ ചൂണ്ടിക്കാട്ടി ദാരുല്‍ ഖസ, ദാരുള്‍ ഇഫ്ത എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

 

വിവിധ ശരിഅത്ത് കോടതികള്‍ ഇതിനകം ആയരിത്തലധികം ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടാകാം. ഇരകള്‍ ആവശ്യപ്പെട്ടാല്‍ ഫത്‌വ പുറപ്പെടുവിക്കാം. രണ്ട് മുസ്‌ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കാനാകില്ല. രണ്ട് മുസ്ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കേണ്ടതില്ല. അത് മധ്യസ്ഥതയില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്ക് മാത്രമാണ് ബാധമാകുകയെന്നും കോടതി പറഞ്ഞു. രാജ്യത്ത് സമാന്തരകോടതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.