Skip to main content
കോഴിക്കോട്

അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ കേസുകളില്‍ പിടികിട്ടാപുള്ളിയായ അബൂബക്കര്‍ അറസ്റിലായി. കൊയിലാണ്ടി ചെങ്ങോട്ടുകാവ് അഡ്വ. മുസ്തഫയെ വധിക്കാന്‍ കാല്‍കോടി രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത ബാലുശ്ശേരി കിനാലൂര്‍ കിഴക്കലത്ത് വീട്ടില്‍ ഉണ്ണിരാജ, മകന്‍ പ്രജീഷ്, താമരശ്ശേരി കൊടവൂര്‍ ചമല്‍ കന്നൂട്ടിപ്പാറ രാധാമണി, ഭര്‍ത്താവ് നാരായണന്‍, ക്വട്ടേഷന്‍ നല്‍കിയ ഷംസുദ്ദീന്റെ പിതാവ് കൊയിലാണ്ടി കൊല്ലം മൂടാടി സില്‍ക്ക് ബസാറില്‍ നടുവിലക്കണ്ടി വീട്ടില്‍ അബൂബക്കര്‍, താമരശ്ശേരി കൊടവൂര്‍ ചമല്‍ പൂത്തേരിക്കുളങ്ങര ഹരിദാസന്‍ എന്നിവരാണ് അറസ്റ്റിലായത്.

 

മകന്‍റെ ഭാര്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ കൊല്ലം സ്വദേശി അബൂബക്കര്‍ കഴിഞ്ഞ നാല് മാസത്തിലേറെയായി ഒളിവിലായിരുന്നു. അബൂബക്കറിന്റെ മകന്‍ ഷംസുദ്ദീന്റെ കാമുകിയായിരുന്നു അഡ്വ. മുസ്തഫയുടെ ഭാര്യ. ഇവരെ സ്വന്തമാക്കാനായി ഷംസുദ്ദീനാണ് മുസ്തഫയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ കഴിയുന്ന ഷംസുദ്ദീനു വേണ്ടി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. സംഘം കൈപ്പറ്റിയ 19.5 ലക്ഷം രൂപയില്‍ രണ്ടരലക്ഷം പൊലീസ് കണ്ടെടുത്തു. കൊയിലാണ്ടി പ്രതികളെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.