ശ്രീരാമന് ഒരു മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മറിച്ച് സാംസ്ക്കാരിക പ്രതീകമാണെന്നും ബി.ജെ.പി. പറയുന്നു. ഫൈസാബാദില്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിംഗിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടിയായാണ് ബി.ജെ.പി. ഇങ്ങനെ പറയുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ രാമനെയും സീതയെയും ലക്ഷ്മണനെയും കുറിച്ച് പരാമര്‍ശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിശദീകരണത്തില്‍ ബിജെപി പറയുന്നു. ശ്രീരാമന് മുസ്ലീങ്ങളുടെയും നേതാവാണെന്ന് ബിജെപി മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ രാംലീല അതീവ ഭക്തിയോടെ ആചരിക്കാറുണ്ടെന്നും വിശദീകരണത്തില്‍ ബിജെപി അവകാശപ്പെടുന്നു. ബിജെപിയുടെ വിശദീകരണം പരിശോധിച്ച് വരികയാണെന്ന് ഫൈസാബാദ് വരണാധികാരി അറിയിച്ചു.