Skip to main content
ന്യൂഡല്‍ഹി

VM Sudheeranഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ അറിയിച്ചു. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇടുക്കി സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് സുധീരന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

 


ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു. ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം സോണിയാഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവരാണ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

 


സുധീരന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനെതിരെ ജോസഫ് വിഭാഗം പരസ്യമായി തന്നെ രംഗത്ത്‌ വന്നു. ഇടുക്കിയില്‍ മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ് തന്നെയാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി നേതാവ് ആന്റണി രാജു പറഞ്ഞു. ഇടുക്കി സീറ്റിലെ അവകാശവാദം പാര്‍ട്ടി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.എം. മാണി പറഞ്ഞത്.