രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന ശനിയാഴ്ച അറിയിച്ചു. മരണസംഖ്യ 72 ആയി ഉയര്‍ന്നു. |
താനെ: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 41 ആയി. 50ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് താനെയിലെ ഷില്‍ ധായഗര് പ്രദേശത്ത് ഏഴു നില കെട്ടിടം തകര്‍ന്നു വീണത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചാവാന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കെട്ടിട ഉടമസ്ഥരായ സലില്‍ ജമാദാര്‍, ഖലില്‍ ജമാദാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇരുവരും കുടുംബാംഗങ്ങളോടൊപ്പം ഒളിവിലാണ്.
രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചു കുട്ടികളെ ജീവനോടെ കണ്ടെത്തി. 12 മണിക്കൂറിലധികമാണ് ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞത്.
കൊല്ലപ്പെട്ടവരില്‍ 12 പുരുഷന്മാരും 10 കുട്ടികളും എട്ട് സ്ത്രീകളെയും തിരിച്ചറിഞ്ഞു. സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയായിരുന്നു.
കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ആദ്യ നാലു നിലകളിലായി 35 കുടുംബങ്ങള്‍ താമസിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.