Skip to main content
ന്യൂഡല്‍ഹി

jose thettayilലൈംഗികമായി  പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പീഡനമല്ല, കെണിയാണ്‌ നടന്നിരിക്കുന്നതെന്നും ആരോപണമുന്നയിച്ച യുവതി ഏതു ലോകത്താണ് ജീവിക്കുന്നതെന്നും കോടതി ചോദിച്ചു.

 

കേസ് റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ യുവതി നല്‍കിയ ഹര്‍ജി പരമോന്നത കോടതി തള്ളുകയായിരുന്നു. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെറ്റയിലിനെതിരെ ഈ കുറ്റം ചുമത്തിയ എഫ്.ഐ.ആര്‍ ഹൈക്കോടതി ആഗസ്ത് ഒന്നിന് റദ്ദാക്കിയത്.

 

മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തെറ്റയില്‍ തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം അസാധാരണമാണെന്ന് കോടതി പറഞ്ഞു. തെറ്റയിലിനെ ഒരു പാഠം പഠിപ്പിക്കുമെന്ന സത്യവാങ്മൂലത്തിലെ യുവതിയുടെ പരാമര്‍ശം ഇത് ഒരു കെണിയായിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.