കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഉത്തരവ് സംബന്ധിച്ച് അവ്യക്തതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. മന്ത്രി കെ.സി.ജോസഫാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അവ്യക്തതകള്‍ പരിഹരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ വസ്തുക്കരം സ്വീകരിക്കല്‍, പ്രമാണം പതിക്കല്‍, പട്ടയ വിതരണം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്ന് ആക്ഷേപമുള്ളതിനാലാണ് പിന്‍വലിക്കുന്നതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.