ന്യൂഡല്‍ഹി
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ടു ടി.ജി. നന്ദകുമാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന്റെ കാര്യം കോടതിയെ അറിയിച്ചതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കെറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ വിശദീകരണം മുഖ്യമന്ത്രി നല്‍കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ഒക്ടോബര്‍ 28-ന് കേസ് പരിഗണിക്കുമ്പോഴാണ് അപേക്ഷ നല്‍കുക. മുഖ്യമന്ത്രിയെ 14-മത് എതിര്കക്ഷിയാക്കണമെന്നാണ് ആവശ്യം. ഗൂഢാലോചനയില്‍ അഡ്വക്കറ്റ് ജനറലും പി.സി.ജോര്‍ജും പങ്കാളിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.