സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്ററാക്കാന്‍ തീരുമാനം. ജില്ലാ കലക്‌ടര്‍മാരുടെ വാര്‍ഷികയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ദേശീയ പാതയ്ക്ക് 60 മീറ്റര്‍ വീതി വേണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിര്‍ദേശം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 60 മീറ്റര്‍ വീതി ആക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നത് മന്ത്രിസഭായോഗം ചര്‍ച്ചചെയ്‌തശേഷമേ ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സംസ്ഥാനത്തെ നികുതി കുടിശിഖ പിരിച്ചെടുക്കാന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ കളക്‌ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പ്രാദേശികമായ എതിര്‍പ്പുകള്‍ ഉടന്‍ പരിഹരിച്ച് ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 70 മീറ്ററാക്കണമെന്ന് ഗതാഗത വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് വാഹനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 77 ലക്ഷം വാഹനങ്ങളാണുള്ളത്. ഈ നിലയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സ്ഥലം പോരാതെ വരുമെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുകയും ആദിവാസികളുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് ഗതാഗതവകുപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടു.