Skip to main content
തിരുവനന്തപുരം

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എന്നാല്‍ തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. പത്താം ക്ലാസ് വരെയോ പ്ലസ് ടു വരെയോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ തത്തുല്യ പരീക്ഷ പാസാവണമെന്നാണ് ചട്ടം. നിലവിലെ ചട്ടം അനുസരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇവര്‍ മലയാളം പരീക്ഷ പാസാകണം. തുല്യത പരീക്ഷയുടെ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം പി.എസ്.സിക്കായിരിക്കും.

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കുള്ള കുറഞ്ഞ പ്രായപരിധി 41 വയസ്സാക്കി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ പൊതു വിഭാഗത്തിന്റെ പ്രായപരിധി 38 വയസും ഒ.ബി.സി വിഭാഗത്തിന്‍റെത് 41 വയസ്സും  പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ പ്രായപരിധി 43 വയസ്സും ആണ്. ഇതില്‍ ഒ.ബി.സിയുടെ പ്രായപരിധി 44-ലേക്കും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ പ്രായപരിധി 46 ആക്കിയും ഉയര്‍ത്തി.

 

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെന്റര്‍ സ്‌റ്റേറ്റ് ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പ് ആന്റ് അഡാപ്‌റ്റേഷന്‍ എന്ന സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 14 കോടി രൂപ ചെലവ് വരുന്ന സ്ഥാപനത്തിന് ഈ വര്‍ഷം 3.5 കോടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Tags