Skip to main content
കോഴിക്കോട്

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ആള്‍ജാമ്യത്തിലും കേരളം വിട്ടുപോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം.

 

നേരത്തെ രണ്ടു തവണ സലിംരാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ ആറു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

 

കഴിഞ്ഞ മാസം 11-നാണ് കോഴിക്കോട് വച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ സലിം രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട്പോകല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകളാണ് സലിം രാജിനും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.  

Tags