സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സാമ്പത്തിക രംഗത്ത് കൂടുതല്‍ അച്ചടക്കനടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയില്ല. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാണാതിരിക്കാനുമാകില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിൽ നിയന്ത്രണം വരുമെങ്കിലും നിലവിലെ തസ്തികകളിൽ നിയമനം നടത്തുന്നതിന് തടസ്സമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ ആണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി വിശദമായ ചര്‍ച്ച നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടുത്ത പത്തിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.