ന്യൂഡല്‍ഹി: നാഗാലാന്‍ഡ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ കേരള ഗവര്‍ണറായേക്കും. 1963 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ഡല്‍ഹി പോലീസ് കമ്മീഷണറായും എന്‍.എസ്.ജി. ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001-ല്‍ വിരമിച്ചതിനു ശേഷം 2004ല്‍ ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് വിജയിച്ച് ലോക് സഭാംഗമായി. 2009 ഒക്ടോബറില്‍ നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ മകനാണ്. അമ്മ കിഷോരി സിന്‍ഹയും ഭാര്യ ശ്യാമാസിങ്ങും ലോക്സഭാംഗങ്ങളായിരുന്നു.