എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മിത്ത് എന്താണ് എന്നറിയില്ല .അറിയാത്ത ഒന്നിനെ കുറിച്ചാണ് ഇരുവരും ആധികാരികമായി സംസാരിക്കുന്നത്. സുകുമാരൻ നായർ പറയുന്നതുപോലെ ഒരു മിത്തിനെ ആരെങ്കിലും ആക്രമിച്ചതിന്റെ പേരിൽ ഒരു മതത്തിന് വേദനിക്കേണ്ട കാര്യമില്ല. ഭാരതത്തിലെ ഏത് മിത്തെടുത്തു നോക്കിയാലും അവ ഭാരതം കണ്ടെത്തിയ ആത്യന്തിക സത്യത്തിന്റെ പൊതികളാണ് .ശാസത്രത്തിൻ്റെ പ്രയോഗമാധ്യമമാണ് മിത്ത്.ആ പൊതി അഴിക്കാൻ വശം വേണം. അത് അഴിക്കുമ്പോഴാണ് ആ പൊതിക്കുള്ളിലെ ശാസ്ത്രത്തിൻറെ സൗരഭ്യം അറിയാൻ കഴിയുക. അത് എല്ലാവർക്കും സാധ്യമാവില്ല. അതുകൊണ്ട് ശാസ്ത്രത്തിൻറെ പ്രയോജനം ഒട്ടും ചോർന്നു പോകാതെ പാമരന്റെ ജീവിതത്തെയും സർഗാത്മകമായി സ്വാധീനിച്ച് അവനെയും ഉയർത്തുക എന്ന ദൗത്യമാണ് മിത്തുകൾക്കുള്ളത്. ഗണപതി ശ്രദ്ധയുടെ മിത്താണ് .ശ്രദ്ധയോടെ ഏത് കാര്യത്തിൽ ഏർപ്പെട്ടാലും അതിൽ വിഘ്നം അല്ലെങ്കിൽ തടസ്സം ഉണ്ടാകില്ല. അതുകൊണ്ടാണ് ഗണപതി വിഘ്നേശ്വരൻ ആകുന്നത്. ഏത് സംരംഭത്തിന്റെയും തുടക്കത്തിൽ ഗണപതി പൂജ നടത്തുന്നതും അതിനാൽ