Skip to main content
ഹിജാബിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൻറെ ദിശ മാറുന്നു ഹിജാബിൽ കേന്ദ്രീകരിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൻറെ ദിശ  മാറുന്നു.ബോധപൂർവ്വമായ ഇസ്ലാമികവൽക്കരണശ്രമത്തിൻ്റെ ഭാഗമായിട്ടാണ് അതിന് ഊന്നൽ നൽകിക്കൊണ്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതചിഹ്ന പ്രാമുഖ്യമുള്ള വസ്ത്രധാരണം പ്രചാരത്തിലാക്കിയത് . രണ്ട് ദശകങ്ങൾക്കിടയിലാണ് കേരളത്തിലുൾപ്പെടെ ഇന്ത്യയിൽ മുസ്ലിം സ്ത്രീകളുടെ ഇടയിൽ ഹിജാബിന് പുറമേ നിക്കാബും പർദ്ദയും സാധാരണമായത്. ഇപ്പോൾ കർണാടകയിലെ ഉടുപ്പിയിലെ സ്കൂളിലെ യൂണിഫോം വിഷയത്തിലൂടെ ഹിജാബ് വിഷയം ലോക ശ്രദ്ധയാർജ്ജിച്ചിരിക്കുന്നു . വളരെ മുമ്പ് തന്നെ ഹിജാബ് ധാരണം അന്താരാഷ്ട്ര പ്രശ്നമായിരുന്നു. അത് ഇന്ത്യയിൽ ഒരു വിഷയം ആയിരുന്നില്ല.
പോപ്പുലർ ഫ്രണ്ട് ,എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ ശ്രമത്തിൻറെ ഫലമായി  അത് ഇന്ത്യയുടെയും വിഷയമായി. ഈ വിഷയത്തിലെ സാങ്കേതികമായ പരിഹാരം വളരെ ലളിതമാണ്. കാരണം ഭരണഘടനയുടെ വെളിച്ചത്തിൽ കോടതിയിൽ നിന്ന് വരുന്ന വിധിയെ സ്വീകരിക്കേണ്ടതേയുള്ളു. വിധി  കാത്തിരിക്കുകയുമാണ്.

വിധി എന്ത് തന്നെയാണെങ്കിലും കർണാടകത്തിലെ  ഹിജാബ് വിവാദത്തിലൂടെ പുതിയ ഇന്ത്യൻ രാഷ്ട്രീയത്തിന് വഴിയൊരുങ്ങിക്കഴിഞ്ഞു. . ഈ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപി ആകുന്നു എന്നുള്ളതാണ് വസ്തുത. ഇതുവരെ മതം  രാഷ്ട്രീയത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഒക്കെയായിരുന്നു നിഴലിച്ചിരുന്നതെങ്കിലും ഇപ്പോൾ ഹിജാബ് വിവാദത്തിലൂടെ ഭൂരിപക്ഷ -ന്യൂനപക്ഷ സമുദായ വേർതിരിവ് ലൂടെ നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

കർണാടക സ്കൂളിൽ കാവി  ഷാൾ wരിച്ചുവന്ന വിദ്യാർത്ഥികളിൽ  നല്ലൊരു ശതമാനവും കോൺഗ്രസ് കുടുംബങ്ങളിൽ നിന്നായിരുന്നു എന്നാണ് അറിയുന്നത്. ഇത് ആ മാറ്റത്തിൻ്റെ സൂചനയാണ്. ഹിജാബ് വിഷയത്തിൽ സംസ്ഥാനതലത്തിൽ ആയാലും ദേശീയതലത്തിൽ ആയാലും കൃത്യമായ ഒരു നിലപാട് പ്രഖ്യാപിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിൽ കഴിഞ്ഞിട്ടില്ല എന്നുള്ളതും ഏറ്റവും ശ്രദ്ധേയമായ സൂചനയാണ്. 
 
 
 
 
ReplyForward

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.