താനും സമാജ്വാദി പാര്‍ട്ടിക്കാരും അണിയുന്ന ചുവന്ന തൊപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള റെഡ് അലേര്‍ട്ടാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അഖിലേഷ് ധരിക്കുന്ന ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ടാണെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് ഒരേ നാണയത്തില്‍ തിരിച്ചടിച്ചത്.
ബി.ജെ.പിക്ക് നാണ്യപ്പെരുപ്പത്തിന്റേയും തൊഴിലില്ലായ്മയുടെയും, കര്‍ഷകരുടെ ദുരിതത്തിന്റെയും, ഹാത്രാസ്, ലഖിംപൂര്‍ ഖേരി എന്നിവിടങ്ങളിലെയും, തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തിന്റെയും, ചുവന്ന മുന്നറിയിപ്പുണ്ടെന്ന് അഖിലേഷ് പറഞ്ഞു. ചുവന്ന മാറ്റത്തിന്റെ ഇന്‍ക്വീലാബ് 2022ല്‍ ഉത്തര്‍പ്രദേശില്‍ മുഴങ്ങുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
ചുവന്നതൊപ്പിക്കാര്‍ക്ക് സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന റെഡ് ബീക്കണുകളില്‍ മാത്രമാണ് താത്പര്യമെന്ന് ഉത്തര്‍പ്രദേശുകാര്‍ക്ക് മുഴുവന്‍ അറിയാമെന്നായിരുന്നു മോദി പറഞ്ഞത്. ചുവന്ന തൊപ്പിക്കാര് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനാണെന്നും മോദി പറഞ്ഞിരുന്നു.