Skip to main content

ലോകത്ത് ഒമിക്രോണ്‍ ഭീഷണി കൂടി നിലവില്‍ വന്നതോടെ ഇന്ത്യ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഒമിക്രോണ്‍ ഒരു മുന്നറിയിപ്പാണെന്നും സാമൂഹിക അകലം, മാസ്‌ക്, വാക്സിനേഷന്‍ തുടങ്ങിയ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ കരുതലാണ് വേണ്ടത്. ഡെല്‍റ്റ വൈറസിനേക്കഴിഞ്ഞും വ്യാപന ശക്തിയുള്ളതാണ് ഒമിക്രോണ്‍. വരും ദിവസങ്ങളില്‍ വൈറസിന്റെ പുതിയ സ്ട്രെയിനിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും.

മാസ്‌ക് നിങ്ങളുടെ പോക്കറ്റിലുള്ള വാക്സിനാണ്. അത് ഫലപ്രദമായി ഉപയോഗിക്കണം. എല്ലാവരെയും സമ്പൂര്‍ണ വാക്സിനേറ്റ് ചെയ്യുക, ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രാഥമിക കരുതലുകള്‍ എന്തായാലും സ്വീകരിക്കണം.