സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം ചിലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പദ്ധതിയേതര ചിലവുകള്‍ പത്ത് ശതമാനം വെട്ടിക്കുറച്ചു. സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കും.
ധനക്കമ്മി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സെമിനാറുകള്‍ നടത്തുന്നതിനും, വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രക്കും ഇതോടൊപ്പം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എയിംസ്, ആകാശവാണി തുടങ്ങി സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചെലവുചുരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ആഭ്യന്തര വിമാനയാത്രകള്‍ സാധാരണ ക്ലാസിലാക്കാനും ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.