Skip to main content

2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തകരായ മരിയ റസ, ദിമിത്രി മുറോത്തോ എന്നിവര്‍ അര്‍ഹരായി. അധികാര ദുര്‍വിനിയോഗം തുറന്നു കാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിന് ആദര സൂചകമായാണ് പുരസ്‌കാരം. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചു.

റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക എഡിറ്ററാണ് മുറോത്തോ. റഷ്യയില്‍ അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. റസ ഫിലിപ്പൈന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സ്ഥാപകയാണ്. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിരന്തരം തന്റെ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ റസ പോരാട്ടം നടത്തിയിരുന്നു.