പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിതുമ്പലിനെ ട്രോളി നടന് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി വിതുമ്പിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. നരേന്ദ്രമോദിയുടെ പഴയകാല വീഡിയോ പങ്കുവെച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജ് ട്രോളിയത്. ആ വീഡിയോയിലെ പ്രസംഗത്തിനിടയിലും നരേന്ദ്രമോദി കരയുന്നുണ്ട്.
രാജ്യത്തെ കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴാണ് വൈകാരികമായി പ്രധാനമന്ത്രി സംസാരിച്ചത്.
കൊറോണ വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടു പോയെന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തേടൊപ്പം പങ്കുചേരുന്നുവെന്നുമായിരുന്നു വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. '' വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടുപോയി. അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു,'' എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി വിതുമ്പിയത്.