Skip to main content

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു വാക്കാണ് ചിത്രം കണ്ട ശേഷം മലയാളികള്‍ ഗൂഗിളിലുള്‍പ്പടെ തെരയുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നായിക നായകനോട് ഫോര്‍പ്ലേയെ കുറിച്ച് സംസാരിക്കുന്നുണ്ട്. വാക്കിന്റെ അര്‍ത്ഥം മനസിലാക്കാത്തവര്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെയും മറ്റും അര്‍ത്ഥം തിരയുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സെര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. വാട്ട് ഈസ് ഫോര്‍പ്ലേ, മലയാളം മീനിങ് ഓഫ് ഫോര്‍പ്ലേ എന്നിങ്ങനെയാണ് വാക്കിന്റെ അര്‍ത്ഥം കണ്ടു പിടിക്കാനായി മലയാളികള്‍ തിരയുന്നത്.