Skip to main content

വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസര്‍ പുറത്തിറങ്ങി. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് നെഗറ്റീവ് റോളിലെത്തുന്നത്. ഇവര്‍ക്കൊപ്പം റോഷന്‍ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.ജി.എഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക.

ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. കണക്ക് അധ്യാപകനും വിവിധ രാജ്യങ്ങള്‍ തേടുന്ന ക്രിമിനലുമാണ് ഇയാള്‍. 'എല്ലാ പ്രശ്നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടീസര്‍. എ.ആര്‍ റഹ്‌മാനാണ് സംഗീതം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റീലിസ് ചെയ്യുന്നത്.