രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും സജീവ രോഗികളുടെ എണ്ണവും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,878 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ്ബാധിച്ചവരുടെ ആകെ എണ്ണം 87,28,795 ആയി. 4,84,547 സജീവരോഗികളാണ് രാജ്യത്തുള്ളത്. 547 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,28,688 ആയി. രാജ്യത്തെ സജീവരോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 4,747 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 49,079 പേര്‍ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് കൊവിഡ് മുക്തരായി. ഇതോടെ 81,15,580 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത്.