Skip to main content

സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ഉടന്‍ തന്നെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ബന്‍സാലിക്ക് സമന്‍സ് അയച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി കങ്കണ റണാവത്ത്, സംവിധായകന്‍ ശേഖര്‍ കപൂര്‍ എന്നിവരെയും മൊഴിയെടുക്കാനായി വിളിപ്പിച്ചേക്കും. ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തിനെതിരെയും സുശാന്തിന്റെ മരണത്തിന് നീതി ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നവരാണ് ഇരുവരും. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.