ഇന്ന് 61-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി. പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ പുതിയ മാസ് ആക്ഷന്‍ ചിത്രം കാവലിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും' എന്ന മാസ് ഡയലോഗ് പറഞ്ഞാണ് താരം ടീസറില്‍ എത്തുന്നത്.
നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന് വേണ്ടി ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടു.