പുതിയ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. 'എ' എന്നാണ് സിനിമയുടെ പേര്. ചിത്രീകരണം ജൂലൈ 1ന് ആരംഭിക്കും. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ അനുവദിക്കില്ലെന്ന പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്റെ നിലപാടിനെതിരെ ലിജോ ജോസ് രംഗത്തെത്തിയിരുന്നു. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍' എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് എ എന്ന സിനിമയുടെ പ്രഖ്യാപനം.