Skip to main content

ഇന്ത്യന്‍ ഭാരോദ്വഹന താരം കര്‍ണം മല്ലേശ്വരിയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. കഴിഞ്ഞ ദിവസം 45-ാം ജന്മദിനം ആഘോഷിച്ച താരത്തിന് പിറന്നാള്‍ സമ്മാനമായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. തെലുങ്കിലായിരിക്കും സിനിമ നിര്‍മിക്കുന്നത്. സഞ്ജന റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൊന ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ കൊന വെങ്കടും എം.വി.വി സത്യനാരായണയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്ലൈന്‍. ഇന്ത്യയില്‍ നിന്നും ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് കര്‍ണം മല്ലേശ്വരി.

സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊന വെങ്കട് തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ചിത്രം കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നാണ് സൂചന.