നടി അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് വൈറലാവുകയാണ്. സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് ഈ ഫോട്ടോഷൂട്ട് എന്ന് വ്യക്തമാക്കി കൊണ്ടാണ് അനുശ്രീ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പരിണാമം, എന്റെ ആദ്യ മലയാള ചിത്രം പുറത്തിറങ്ങിയിട്ട് 8 വര്‍ഷം പിന്നിടുന്നു. വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതല്‍ പഠിക്കേണ്ടതും എല്ലാത്തിലും ഉപരി നല്ലൊരു മനുഷ്യജീവി ആകേണ്ടതും എന്റെ കടമയാണ്. എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പ്പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് അനുശ്രീ കുറിച്ചിരിക്കുന്നത്.