ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരം ഒഴിവാക്കുന്നു. ഈ വര്‍ഷം തൃശ്ശുര്‍ പൂരം ഇല്ല. പൂരം ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തൃശ്ശൂര്‍ പൂരം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
പൂര ചടങ്ങുകളില്‍ 5 പേര് മാത്രമെ പങ്കെടുക്കുകയുള്ളൂ. ചെറുപൂരങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ ഇത്തവണ ഉണ്ടാവില്ല.
കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചതായി കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.