Skip to main content

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ നപടിയുടെ ഭാഗമായാണിത്. ഇതുവരെ രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് വിവരം. 

കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയുമാണ് കൊല്ലുക. ഈ മേഖലകളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. 

കേരളത്തില്‍ ഇതിനുമുമ്പ് 2016 ലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രരി കെ.രാജു അറിയിച്ചു.