പാലാരിവട്ടം അഴിമതിക്കേസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന വിവരം.
ഇബ്രാഹിം കുഞ്ഞ് നിലവില്‍ എം.എല്‍.എ ആയതിനാല്‍ സ്പീക്കറുടെ അനുമതി വാങ്ങുന്നതിനുള്ള നടപടികളും ഇതോടൊപ്പം വിജിലന്‍സ് തുടങ്ങി. ഇതിനെതിരെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫും ആരംഭിച്ചു.