'മാതൃഭൂമി'യിൽ വരാൻ പാടില്ലായിരുന്ന തലവാചകം
ഈ തലവാചകത്തിലെ രണ്ട് പ്രധാന വാക്കുകൾ അച്ഛൻ, വെട്ടി എന്നിവയാണ്. വാക്കുകൾ അതു പതിക്കുന്ന മനസ്സിൽ ചിത്രങ്ങളെ സൃഷ്ടിക്കും. ആ ചിത്രങ്ങളിലൂടെയാണ് മനുഷ്യൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്.
തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.
നേതാക്കൾ അവസാന വാക്പ്രയോഗവും നടത്തി; ഇനി അടിയ്ക്ക് കാത്തിരിക്കാം
തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.
അറവുകാരുടെ മാദ്ധ്യമ ധർമ്മവും മാദ്ധ്യമ അറവും
പൊതുജനം മാടിനെ കൊല്ലുന്നത് കാണരുതെന്ന് ഇറച്ചിവെട്ടുകാർ കാണിക്കുന്ന മര്യാദ പോലും ഏഷ്യാനെറ്റ് ന്യൂസ് കേരത്തിലെ പ്രേക്ഷകരോട് കാണിച്ചില്ല.
ഗോളടി മാധ്യമചർച്ച
ഗോളടിച്ച് ജയിക്കേണ്ട മത്സരത്തിലധിഷ്ഠിതമായ കളിയാണ് മാധ്യമ ചർച്ചയെന്ന് അവതാരകൻ തന്നെ പരസ്യമായി സമ്മതിക്കുന്നു! ചര്‍ച്ച ചെയ്യുന്ന ജനായത്ത മൂല്യങ്ങളേയും സാമൂഹിക ഘടനയെക്കുറിച്ചും തെരുവിൽ നിൽക്കുന്ന ശരാശരി വ്യക്തിയുടെ അറിവ് മതിയോ മാധ്യമപ്രവർത്തകര്‍ക്കും? ഈ പരിമിതിയില്‍ ലജ്ജയില്ലെന്നു മാത്രമല്ല അതാണ് കേമത്തമെന്നും കരുതിയാല്‍ ...