ഇസ്രയേല്‍ പ്രസിഡന്റ് റുവെന്‍ റിവ്ലിന്‍ തിങ്കളാഴ്ച കാലത്ത് മുംബൈയില്‍ എത്തി. ഔദ്യോഗിക സന്ദര്‍ശനം ആറു ദിവസം നീണ്ടുനില്‍ക്കും. ബിസിനസുകാരും അക്കാദമിക വിദഗ്ദ്ധരും അടങ്ങുന്ന വന്‍ സംഘം റിവ്ലിനെ അനുഗമിക്കുന്നുണ്ട്.
തിങ്കളാഴ്ച തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഒരു രാജ്യങ്ങളും സഹകരിച്ച് നടത്തുന്ന പദ്ധതികള്‍ സന്ദര്‍ശിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കൊപ്പം ചണ്ഡിഗഡില്‍ കാര്‍ഷിക സാങ്കേതികവിദ്യയില്‍ ഒരു കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും.
ഇസ്രയേലില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി മുന്നില്. സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ നാലാം വട്ടമായിരിക്കും നെതന്യാഹു അധികാരത്തില്‍ എത്തുന്നത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഐസക് ഹെര്‍സോഗ് നയിക്കുന്ന സയണിസ്റ്റ് യൂണിയനില്‍ നിന്ന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പലസ്തീന്‍ അതോറിറ്റിയുടെ സാമ്പത്തിക സ്രോതസ്സ് തടയുന്ന ഇസ്രായേലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അധിനിവേശിത പലസ്തീന്‍ പ്രദേശത്തെ സ്ഥിതിയെ സംബന്ധിച്ച് പ്രാഥമിക പരിശോധന തുടങ്ങിയതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) പ്രോസിക്യൂട്ടര്‍ ഫതൌ ബെന്‍സൗദ.