Skip to main content
Naypyidaw

Pope Francis speech

മാര്‍പാപ്പ മ്യാന്‍മാറില്‍ നടത്തിയ പ്രധാന പ്രസംഗത്തില്‍ രോഹിഗ്യകളുടെ പേര് പരാമര്‍ശിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞെങ്കിലും രോഹിഗ്യന്‍ പ്രശന്‌ത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശം നടത്തിയില്ല. സമാധാനം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്ന രാജ്യമെന്ന നിലയില്‍, നിലവില്‍ ഉണ്ടായിരിക്കുന്ന മുറിവുകള്‍ ഉണക്കാന്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 

രോഹിഗ്യന്‍ പ്രശനം വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മാറിലെത്തിയ മാര്‍പ്പ ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്നറിയാന്‍ ലോകം ഉറ്റുനോക്കിയിരുന്നു.