സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വിജയ് മല്യയെ വിട്ടുതരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ യുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മനിയിലെ ഹംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടയാണ് ഇരുവരും കൂടിക്കാഴ്ച്ചനടത്തിയത്.
മല്യയെ ഇന്ത്യക്ക് കൈമാറന്നുതുമായി ബന്ധപ്പെട്ട കേസ് ബ്രട്ടണില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ അടുത്ത വിചാരണ ഡിസംബര്‍ നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനായി മല്യക്കെതിരായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മല്യയ്ക്ക് ഡിസംബര്‍ നാല് വരെ ജാമ്യം അനുവദിച്ചട്ടുണ്ട്. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യയില്‍ നിന്നു കടന്നത്. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നു 7000 കോടി രൂപയുടെ വായ്പയാണ്മല്യഎടുത്തിട്ടുള്ളത്. അതിന്റെ പലിശ ഉള്‍പ്പെടെ 9000 കോടി രൂപയാണ് ഇനിതിരിച്ചടയ്ക്കാനുള്ളത്.