കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ കരാറില്‍ ഡല്‍ഹി മെട്രോ റെയില്‍ കൊര്‍പ്പറേഷനും (ഡി.എം.ആര്‍.സി.) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍.) ഉടന്‍ ഒപ്പ് വെക്കും. കെ.എം.ആര്‍.എല്ലിന്റെയും ഡി.എം.ആര്‍.സിയുടേയും ചുമതലകള്‍ സംബന്ധിച്ച ധാരണാപത്രത്തിന് കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഡ്രൈവര്‍ ഇല്ലാതെ ഓടിക്കാവുന്ന കോച്ചുകളുടെ രൂപരേഖ, ഫ്രഞ്ച് ഏജന്‍സി വാഗ്ദാനം ചെയ്ത വായ്പ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
കെ.എം.ആര്‍.എല്‍. ചെയര്‍മാനും കേന്ദ്ര നഗരവികസന സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം.