അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൈനിക താവളങ്ങളിലെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജനുവരി 7 നാണ് ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് സൈനികതാവളവും കുര്‍ദിസ്ഥാനിലെ ഇര്‍ബിലിലെ മറ്റൊരു സൈനിക കേന്ദ്രവും ഇറാന്‍ ആക്രമിച്ചത്. ക്വിയാം ഫത്തെ എന്നീ വിഭാഗത്തില്‍ പെടുന്ന പതിനഞ്ചോളം മിസൈലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖാസിം സുലൈമാനിയുടെ മരണത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണ്. അമേരിക്കന്‍ സൈനികര്‍ക്ക് ഇതുവരെയും ആപത്തൊന്നും സംഭവിച്ചിട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.