Skip to main content
Mumbai

sridevi-death

നടി ശ്രീദേവിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും വിലാപയാത്രയായിട്ടാണ്  ശ്രീദേവിയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് എത്തിച്ചത്. പ്രിയതാരത്തിന് അന്തിമോപചാരം അര്‍പിക്കുന്നതിനായി സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഘലകളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ ആയിരങ്ങളാണ്  മുംബൈയില്‍ എത്തിയിരുന്നത്. മുംബൈയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നത്.

 

Sridevi_last_rite

ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബായില്‍നിന്ന് പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്.

 

ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത്ത്ടബ്ബിലുള്ള മുങ്ങിമരണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയിരുന്നത്.

 

Tags