Skip to main content

ന്യൂഡല്‍ഹി: കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ. സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും പ്രധാനമന്ത്രി കാര്യാലയത്തിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് പരിശോധിച്ചതായി സിന്‍ഹ അറിയിച്ചു.

 

സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം സി.ബി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ മന്ത്രിയും ഉദ്യോഗസ്ഥരും തിരുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ. ഡയറക്ടറോട് സത്യവാങ്ങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

 

സത്യവാങ്ങ്മൂലം വന്നതോടെ മന്ത്രി അശ്വനി കുമാറിന്റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ചയടക്കം തുടര്‍ച്ചയായി നാല് ദിവസം പാര്‍ലിമെന്റ് സമ്മേളനം തടസ്സപ്പെട്ടു.

Tags