Skip to main content

പഹൽഗാം ഭീകരാക്രമണം ഷെഹസാദയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത്

Glint Staff
Pahalgam
Glint Staff

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല". ഷെഹസാദ മാധ്യമങ്ങളോട് പറയുന്നു. അവരുടെ കണ്ണുകൾ വരണ്ടു തന്നെ . മകൻ കാരണം ജീവിക്കാൻ വീടില്ലാതായി. അത് തകർക്കപ്പെട്ടു. ആദിൽ ഈ ആക്രമണത്തിൻ്റെ പിന്നിലുണ്ടെന്ന് വെളിവായതിനെ തുടർന്ന് ഷെഹസാദയുടെ മറ്റ് രണ്ടാൺമക്കളും ചോദ്യം ചെയ്യലിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ . എട്ടു കൊല്ലം മുൻപ് ഒരു പരീക്ഷയെഴുതാനെന്ന് പറഞ്ഞു പോയിട്ട് ആദിലിനെ കണ്ടിട്ടില്ലെന്നും ആ അമ്മ പറയുന്നു.
        ഭീകരവാദം കാശ്മീരിൽ കശക്കിയെറിഞ്ഞ , എറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെയും കുടുംബത്തിൻ്റെയും ചിത്രമാണ് ഷെഹ സാദയിലൂടെ ലോകം കാണുന്നത്. സ്വന്തം മകൻ കൊല്ലപ്പെട്ടാൽ പോലും ഒന്നും പറയാനില്ലെന്ന് ആ അമ്മയെക്കൊണ്ട് പറയിപ്പിച്ചത് തൻ്റെ കൺമുന്നിൽ അരങ്ങേറിയ 26 നിരപരാധികളുടെ അരുംകൊല തന്നെ. സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടുമാണ്  ഏറ്റവും വലിയ ക്രൂരത കാട്ടുന്നതെന്ന് ഭീകരവാദത്തിൻ്റെ വഴിയേ നടക്കുന്നവരെ ഷെഹസാദയുടെ വാക്കുകളും വീടും ഓർമ്മിപ്പിക്കുന്നു.